നവകേരളസദസ്: കടുത്തുരുത്തിയിലെ ഒരുക്കം വിലയിരുത്തി കളക്ടര്‍
1376792
Friday, December 8, 2023 3:19 AM IST
വൈക്കം: വൈക്കം ബീച്ചില്‍ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി വൈക്കം നിയോജകമണ്ഡലംതല അവലോകന യോഗം നടന്നു. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തില്‍ നവകേരള സദസിന്റെ മുന്നൊരുക്കം വിലയിരുത്തി. നവകേരള സദസിനു വേദിയാകുന്ന വൈക്കം ബീച്ച് കളക്ടര്‍ സന്ദര്‍ശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, നവകേരള സദസ് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പൊതുമരാമത്ത് കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. ശ്രീലേഖ, ജോയിന്റ് കണ്‍വീനറും തഹസിൽദാരുമായ ഇ.എം. റെജി, നഗരസഭാ സെക്രട്ടറി സൗമ്യ ഗഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
കുറവിലങ്ങാട്: കുറവിലങ്ങാട് നടക്കുന്ന നവകേരളസദസിന്റെ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി വിലയിരുത്തി. നവകേരള സദസ് വേദിയായ കുറവിലങ്ങാട് ദേവമാതാ കോളജിലെ ഗ്രൗണ്ട് കളക്ടര്‍ സന്ദര്‍ശിച്ചു. പ്രഭാതയോഗ വേദിയിലൊരുക്കേണ്ട ക്രമീകരണങ്ങളും കളക്ടര്‍ നിര്‍ദേശിച്ചു.
നവകേരള സദസ് കടുത്തുരുത്തി നിയോജകമണ്ഡലം സംഘാടകസമിതി ചെയര്‍മാനും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.വി. സുനില്‍, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എം. മാത്യു, ജോസ് പുത്തന്‍കാല, നിര്‍മല ജിമ്മി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യന്, സംഘാടക സമിതി കണ്‍വീനറും തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജി. അനീസ്, ജോയിന്റ് കണ്‍വീനര്‍മാരായ ജോഷി ജോസഫ്, പി.ആര്. ഷിനോദ്, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.