ജനശ്രീ പരിശീലന ക്യാമ്പ് നാളെ
1376789
Friday, December 8, 2023 3:07 AM IST
കോട്ടയം: വര്‍ധിച്ചുവരുന്ന സാമൂഹ്യ തിന്മകള്ക്കെതിരേ ആശയ പ്രചരണം നടത്താനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും ജനശ്രീ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്കാന് ജില്ലാ ക്യാമ്പ് സംഘടിപ്പിക്കാന്‍ ജനശ്രീ മിഷന് ജില്ലാ നേതൃസംഗമം തീരുമാനിച്ചു.
ക്യാമ്പ് നാളെ രാവിലെ 10നു തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ജനശ്രീ സംസ്ഥാന ചെയര്മാന് എം.എം. ഹസന് ചെയ്യും.
ജില്ലാ ചെയര്മാന് സാബു മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.എ. സലീം, കെ.സി. നായര്‍, കെ.ജി. ഹരിദാസ്, അനില്‍ കൂരോപ്പട, ലത മോഹന്‍, സജി തോമസ്, നൗഷാദ് ഇല്ലിക്കല്‍, എം.കെ. ഷമീര്‍, പ്രമോദ് തടത്തില്‍, റ്റി.എസ്. സലീം, വിശ്വനാഥന് കുന്നപ്പള്ളി, ജയിംസ് ജീരകത്തില്‍, ഷൈന്‍ പാറയില്‍, ബേബി പ്രസാദ്, കെ.ബി. രാജന്, ടോംസണ് ചക്കുപാറ, പി.റ്റി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.