ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
1376788
Friday, December 8, 2023 3:07 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ നവകേരളീയം കുടിശിക നിവാരണം -ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഡിസംബർ 31 വരെ നടത്തപ്പെടുന്നു.
ഈ പദ്ധതി പ്രകാരം അവസാനിപ്പിക്കുന്ന എല്ലാ വായ്പകൾക്കും നിയമാനുസൃതമായ പലിശ, പിഴപലിശ ഇളവുകൾ നൽകുന്നതാണ്.
കുടിശികയുള്ള എല്ലാ അംഗങ്ങളും ഡിസംബർ 21, 22 തീയതികളിൽ നടത്തപ്പെടുന്ന അദാലത്തിൽ പങ്കെടുത്ത് ആർബിട്രേഷൻ നടപടികളിൽനിന്ന് ഒഴിവാകണമെന്ന് ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൻ അറിയിച്ചു.