നവകേരള സദസ്: ഏറ്റുമാനൂരില്‍ ഒരുക്കം വിലയിരുത്തി
1376786
Friday, December 8, 2023 3:07 AM IST
ഏറ്റുമാനൂര്‍: നവകേരള സദസിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് യോഗം നടന്നത്. പൊതുജനങ്ങള്‍ക്കുള്ള കുടിവെള്ളസൗകര്യം, പരാതിപരിഹാര കൗണ്ടറുകളുടെ സജ്ജീകരണം, ഗതാഗത സംവിധാനം, മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, വേദിയിലെ സജ്ജീകരണങ്ങള്‍ എന്നിവ വിലയിരുത്തി.
ഏറ്റുമാനൂരിലെ വേദിയായ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍ മൈതാനവും സന്ദര്‍ശിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, വൈസ് പ്രസിഡന്റ് ജയിംസ് കുര്യന്, നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാര്‍, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്,
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും സംഘാടകസമിതി ജനറല്‍ കണ്‍വീനറുമായ ബിനു ജോണ്‍, സംഘാടകസമിതി ജോയിന്റ് കണ്‍വീനര്‍ കെ.എന്‍. വേണുഗോപാല്‍, പ്രചാരണ കമ്മിറ്റി ചെയര്മാന് ബി.വൈ. പ്രസാദ്, മീഡിയ സബ് കമ്മിറ്റി ചെയര്മാന് എം.എസ്. സാനു, ബിഡിഒ രാഹുല്‍ ജി. കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.