ധീരജവാന്മാരുടെ സ്മരണയില്‍ സായുധസേനാ പതാകദിനാചരണം
1376785
Friday, December 8, 2023 3:07 AM IST
കോട്ടയം: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാകദിനം ആചരിച്ചു.
രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ സ്മരണയ്ക്കായി കളക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ള യുദ്ധസ്മാരകത്തില്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ആദ്യ പതാക സ്വീകരിച്ച് സൈനികരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായുള്ള പതാകനിധിയിലേക്ക് ജില്ലാ കളക്ടര്‍ ആദ്യ സംഭാവന നല്കി.
ജില്ലാ സൈനികക്ഷേമ ഓഫീസര്‍ ഷീബാ രവി, ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, ലീഡ് ബാങ്ക് മാനേജര്‍ അലക്സ് മണ്ണൂരാന്‍പറമ്പില്‍, സായുധസേന പതാകദിനനിധി കമ്മിറ്റിയംഗങ്ങള്‍, വിമുക്ത ഭടന്മാര്, ഉദ്യോഗസ്ഥര്‍, സൈനിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍, എന്‍സിസി കേഡറ്റ്സ് എന്നിവര്‍ പങ്കെടുത്തു.
യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുബങ്ങള്‍ക്കും വിമുക്തഭടന്മാര്ക്കും യുദ്ധത്തില്‍ പരിക്കേറ്റ സൈനികര്‍ക്കും സഹായമൊരുക്കാനാണ് സേനാ പതാകനിധി രൂപീകരിച്ചത്.