മുണ്ടക്കയം 35-ാം മൈൽ - വണ്ടൻപതാൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
1376595
Friday, December 8, 2023 12:04 AM IST
മുണ്ടക്കയം ഈസ്റ്റ്: ഏറെനാളായി തകർന്നു കിടന്നിരിരുന്ന മുണ്ടക്കയം 35-ാം മൈൽ - വണ്ടൻപതാൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ടാറിംഗ് ഇളകി മാറി റോഡിന്റെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. മഴക്കാലത്ത് കുഴിയിൽ വെള്ളം കെട്ടിനിന്ന് ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവ അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു.
ശബരിമല തീർഥാടനക്കാലം ആരംഭിച്ചതോടെ ദിനവും നിരവധി തീർഥാടകരാണ് ഈ പാതവഴി കടന്നു പോകുന്നത്. ഇവരുടെ ദുരിത യാത്രയും കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇപ്പോൾ അടിയന്തരമായി റോഡിന്റെ റീടാറിംഗ് ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും മുണ്ടക്കയം പഞ്ചായത്തിന്റെ 11ലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുക. വേഗത്തിൽ പണികൾ പൂർത്തിയാക്കി റോഡ് തുറന്നു കൊടുക്കുമെന്ന് അതികൃതർ അറിയിച്ചു.