ആനക്കല്ല് ഉപതെരഞ്ഞെടുപ്പുഫലം: സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയുള്ള വിധിയെഴുത്ത്: ചാണ്ടി ഉമ്മൻ എംഎൽഎ
1376594
Friday, December 8, 2023 12:04 AM IST
കാഞ്ഞിരപ്പള്ളി: ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ടു കേരളത്തെ കടക്കെണിയിലാക്കിയ പിണറായി വിജയൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ വിധിയെഴുത്തായിരിക്കും ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. യുഡിഎഫ് സ്ഥാനാർഥി ഡാനി ജോസ് കുന്നത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസന ക്ഷേമ കാര്യങ്ങളിൽ ജനകീയമായിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണത്തെ വിനാശ കാലമെന്ന് വിശേഷിപ്പിച്ച പിണറായി വിജയന് ബാലറ്റിലൂടെ ജനങ്ങൾ മറുപടി നൽകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ആനക്കല്ല്, കപ്പാട് പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ച് ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി വോട്ടുകൾ അഭ്യർഥിച്ചു.
യുഡിഎഫ് നേതാക്കളായ തോമസ് കുന്നപ്പള്ളി, പി.എ. ഷെമീർ, റോണി കെ. ബേബി, പി. ജീരാജ്, വി.എസ്. അജ്മൽ ഖാൻ, മറിയാമ്മ ജോസഫ്, തോമസ് മാത്യു മടുക്കക്കുഴി, ബിജു പത്യാല, ടി.എം. ഹനീഫ, ജോയി മുണ്ടാമ്പള്ളി, നാസർ കോട്ടവാതുക്കൽ, രാജു തേക്കുംതോട്ടം, ബ്ലെസി ബിനോയി, സുനിൽ തേനമാക്കൽ, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, തോമസുകുട്ടി ഞള്ളത്തുവയലിൽ, നിബു ഷൗക്കത്ത്, ജോസ് ആന്റണി, മാത്യു കുളങ്ങര, സിബു ദേവസ്യ, ലൂസി ജോർജ്, ജാൻസി ജോർജ്, നസീമ ഹാരിസ്, സുനിജ സുനിൽ, മണി രാജു, ഷാജി പെരുന്നേപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.