മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
1376550
Thursday, December 7, 2023 11:51 PM IST
കോട്ടയം: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ആറാട്ടുകടവ് കൊച്ചുമണവത്ത് ടി.വി. സുരേഷ് കുമാര്‍ (61) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ നാലിനു രാവിലെ 11നു വീട്ടില്‍ വച്ച് മകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ഇയാളും മകനും തമ്മില്‍ കുടുംബപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെച്ചൊല്ലി വീണ്ടും വീട്ടില്‍ വച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് സുരേഷ് കുമാര്‍ അടുക്കളയില്‍ ഇരുന്ന വെട്ടുകത്തിയെടുത്ത് മകനെ വെട്ടി കൊല്ലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ മകന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ തെരച്ചില്‍ ഇയാളെ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും പിടികൂടുകയുമായിരുന്നു.