ദളിത് ക്രിസ്ത്യന്‍ അവകാശ സമ്മേളനം നാളെ കോട്ടയത്ത്
1376548
Thursday, December 7, 2023 11:51 PM IST
കോട്ടയം: ദളിത് ക്രൈസ്തവരോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തിവരുന്ന അനീതിയും വിവേചനവും അവസാനിപ്പിച്ച് സാമൂഹ്യനീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദളിത് സമുദായ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദളിത് ക്രിസ്ത്യന്‍ അവകാശ സമ്മേളനം കോട്ടയത്ത് നടക്കും.
നാളെ രാവിലെ 10 മുതല്‍ കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ദളിത് സമുദായ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡിഎസ്എം ചെയര്മാന് സണ്ണി എം. കപിക്കാട് അവകാശ പ്രഖ്യാപനം നടത്തും. സ്വാഗത സംഘം ചെയര്മാന് ഡോ. ടി.എന്‍. ഹരികുമാര്‍ അധ്യക്ഷത വഹിക്കും. വൈസ് ചെയര്മാന് മണികണ്ഠന്, കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.ആര്. ഇന്ദ്രജിത്, സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ. രവികുമാര്‍, കേരള വേലന്‍ മഹാസഭ ജനറല്‍ സെക്രട്ടറി ജി.ബാഹുലേയന്, കേരള ചേരമര്‍ സംഘംസംസ്ഥാന പ്രസിഡന്റ് എബി ആര്. നീലംപേരൂര്‍, കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി. അരുണ്‍ കുമാര്‍, കേരള വള്ളുവ സമുദായ സംഘം സംസ്ഥാന പ്രസിഡന്റ് വി.സി. വിജയന്, ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂര്‍, അയ്യനവര്‍ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് കെ.ഇ. രത്നരാജ്, കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹരീഷ് മുളഞ്ചേരി, കേരള പുലയന് മഹാസഭ സംഘടനാ സെക്രട്ടറി കെ.ടി. അയ്യപ്പന്‍കുട്ടി, എകെപിഎംഎസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സന്തോഷ് വിലങ്ങുപറമ്പില്, സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ കോര്പറേഷന് ഡയറക്ടര്‍ ഡോ. എം.കെ. സുരേഷ്, എയിഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതി കണ്‍വീനര്‍ ഒ.പി. രവീന്ദ്രന്, ചരിത്രകാരന് ഡോ. വിനില്‍ പോള്‍, നോര്‍ത്ത് കേരള ദളിത് ക്രിസ്ത്യന്‍ ഫോറം പ്രതിനിധി സുനില്‍ കൊയിലേര്യന്‍, എഴുത്തുകാരന് ഡി. മോഹന്‍ദാസ്, ജേക്കബ് മാത്യു, റവ. ജോയ്സ് ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.