അംബേദ്കർ അനുസ്മരണം നടത്തി
1376510
Thursday, December 7, 2023 3:06 AM IST
പെരുവ: സിഎസ്ഡിഎസ് മുളക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോ. ബി.ആര് അംബേദ്കറുടെ 67-ാമത് അനുസ്മരണ സമ്മേളനം നടത്തി. താലൂക്ക് സെക്രട്ടറി കുഞ്ഞുമോന് ആനവേലി ഉദ്ഘാടനം ചെയ്തു.
മുളക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജു ഈട്ടിമല അധ്യക്ഷത വഹിച്ചു. മുളക്കുളം പഞ്ചായത്ത് സെക്രട്ടറി മണി ജോസഫ്, ജോയിന്റ് സെക്രട്ടറി മേരി മത്തായി, മാണി വടുകുന്നപ്പുഴ, ജോസ് ചെത്തിക്കാട്, സ്റ്റീഫന്‍ തറയില്‍, കുര്യാക്കോസ്, അനിഷ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.