കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്
1376509
Thursday, December 7, 2023 3:06 AM IST
വൈക്കം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കൾക്ക് പരിക്കേറ്റു.
അഷ്ടമി ഉത്സവത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങിയ വെച്ചൂർ ഇടയാഴം സ്വദേശികളായ രണ്ട് യുവാക്കൾക്കാണ് പരിക്കേറ്റത്. കൈകാലുകൾക്കും തലയ്ക്കും പരിക്കേറ്റ യുവാക്കളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.