കല്ലറ എസ്എസ്വി യുപി സ്കൂളിനെ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു
1376508
Thursday, December 7, 2023 3:06 AM IST
കല്ലറ: കല്ലറ എസ്എസ്വി യുപി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഹരിതകേരളം മിഷന് ജില്ലാ അധ്യക്ഷയുമായ കെ.വി. ബിന്ദുവാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന് വിഭാവനം ചെയ്യുന്ന ജലസംരക്ഷണം, മാലിന്യസംസ്കരണം, കൃഷി, പച്ചത്തുരുത്ത് എന്നീ മേഖലകളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിനെ ഹരിത വിദ്യാലയമായി തെരഞ്ഞെടുത്തത്.
സ്കൂള്‍ മാനേജര്‍ പി.ഡി. രേണുകന്‍ അധ്യക്ഷത വഹിച്ചു. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, പഞ്ചായത്തംഗം രമേശ് കാവിമറ്റം, നവകേരളം കര്‍മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ അലീന വര്‍ഗീസ്, പ്രധാനാധ്യാപിക കെ.പി. സീമ, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ ഡി. പ്രകാശന്, കെ.വി. സുദര്ശനന്, പി.ആര്. ബാബുരാജ്, പിടിഎ പ്രസിഡന്റ് പി. അജീഷ്, ബിനു കുമാര്‍, ഒ.എസ്. സുമ തുടങ്ങിയവര്‍ പ്രസംഗിച്ചു.