റെയിൽവേ മേൽപ്പാലത്തിലെ കോൺക്രീറ്റ് അടർന്നു മാറിയ നിലയിൽ
1376504
Thursday, December 7, 2023 3:01 AM IST
ഏറ്റുമാനൂർ: നിർമാണം പൂർത്തിയാക്കി ആറു വർഷം മാത്രമായ റെയിൽവേ മേൽപ്പാലത്തിലെ കോൺക്രീറ്റ് അടർന്നു മാറിയ നിലയിൽ. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഏറ്റുമാനൂർ - നീണ്ടൂർ റോഡിലെ മേൽപ്പാലത്തിലാണ് കോൺക്രീറ്റ് അടർന്നുമാറിയിരിക്കുന്നത്. കമ്പികൾ തെളിഞ്ഞു കാണുന്ന നിലയിലാണ്.
പാത ഇരട്ടിപ്പിക്കലും റെയിൽവേ സ്റ്റേഷൻ മാറ്റി സ്ഥാപിക്കലും നടന്ന ഘട്ടത്തിലാണ് മേൽപ്പാലത്തിന്റെ നിർമാണവും നടന്നത്. പാലത്തിലെ പല ഭാഗത്തും കോൺക്രീറ്റ് പൊളിഞ്ഞിട്ടുണ്ട്.
കോൺക്രീറ്റ് കൂടുതൽ അടർന്നു പോയാൽ വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യതയുണ്ട്.