കാപ്പാ ചുമത്തിയ നടപടി ശരിവച്ചു
1376503
Thursday, December 7, 2023 3:01 AM IST
കോട്ടയം: നിരന്തര കുറ്റവാളികള്‍ക്ക് കാപ്പാ ചുമത്തിയ ജില്ലാ പോലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവച്ചു.
ജില്ലയിലെ നിരന്തര കുറ്റവാളികളായ കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി ആലം പരപ്പ് കോളനി ഭാഗത്ത് പുത്തന്‍ വിളയില്‍ വീട്ടില്‍ മനു മോഹന്‍ (33), വൈക്കം, വെച്ചൂര്‍ ഇടയാഴം രാജീവ് ഗാന്ധി കോളനി ഭാഗത്ത് അഖില്‍ നിവാസ് വീട്ടില്‍ അഖില്‍ പ്രസാദ് (കുക്കു-30) എന്നിവരെ ജില്ലാ പോലീസ്ചീഫ് കെ. കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടച്ചിരുന്നു.
ഇതിനെതിരേ ഇവര്‍ കാപ്പാ ഉപദേശക സമിതിയില്‍ അപ്പീലിനു പോയിരുന്നു. എന്നാല്‍ പ്രതികളുടെ അപ്പീല്‍ തള്ളി കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരിവയ്ക്കുകയും സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തു.