വീടു മാറുന്നതിനെച്ചൊല്ലി സംഘര്‍ഷം; അഞ്ചു പേർ അറസ്റ്റിൽ
1376500
Thursday, December 7, 2023 3:01 AM IST
ചിങ്ങവനം: വീട് മാറുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സംഘര്‍ഷം. സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ.
കുറിച്ചി കാലായിപ്പടി ഭാഗത്ത് അമ്പാട്ട്കടവില് വിപിന്‍ ചാക്കോ (35), ഇയാളുടെ സഹോദരനായ നിതിന്‍ ചാക്കോ (34), കുറിച്ചി എസ്. പുരം പുലിക്കുഴി ഭാഗത്ത് പുത്തന്‍പറമ്പില്‍ അജയ് അനില്‍ (25), കുറിച്ചി നടപ്രം പാലത്തിന് സമീപം വാടകയ്ക്കു താമസിക്കുന്ന കുറിച്ചി ചെറുവേലിപ്പടി ഭാഗത്ത് തെക്കേ കുന്നുംപുറം ആര്. ദിലീപ് (21), കുറിച്ചി ശങ്കരപുരം അമ്പലത്തിന് സമീപം ശങ്കരപുരം വിമല്‍ ഓമനക്കുട്ടന് (35) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
അജയ്, ദിലീപ്, വിമല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ദിലീപും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന വീട് മാറുന്നതിനെ ചൊല്ലി വീട്ടുടമസ്ഥരായ വിപിന്‍ ചാക്കോയും നിതിന്‍ ചാക്കോയുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ കത്തികൊണ്ടും ഹെല്‍മറ്റ് കൊണ്ടും ആക്രമിക്കുകയുമായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരു കൂട്ടരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.