ആനിക്കാട് നാടകവേദി നാളെ വീണ്ടും അരങ്ങില്‍
1376499
Thursday, December 7, 2023 3:01 AM IST
ആനിക്കാട്: ഗ്രാമീണ നാടകവേദികള്‍ അരങ്ങൊഴിയുമ്പോഴും ആനിക്കാട് നാടകവേദി കലാവേദിയില്‍ ഇന്നും സജീവം. അരനൂറ്റാണ്ട് മുന്‍പ് ആനിക്കാട് വ്യാകുലമാതാ പള്ളിയോട് അനുബന്ധിച്ചു തുടങ്ങിയ നാടകവേദി ഏറെപ്പേരുടെ അഭിനയമികവിന് അവസരമൊരുക്കി. തിരുനാളിനോടനുബന്ധിച്ച് നാളെ രാത്രി എട്ടിന് പുതിയ നാടകം സ്നേഹസാമ്രാജ്യം അരങ്ങിലെത്തുന്നു.
പ്രഫഷണല്‍ നാടകത്തിന്റെ സാങ്കേതിക തികവോടെ രാജു കുന്നക്കാട്ട് നാടകം അണിയിച്ചൊരുക്കുന്നു. ബൈബിള്‍ പശ്ചാത്തലത്തിലെ റോമാചരിത്ര സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്.
ബെന്നി ആനിക്കാടാണ് സംവിധാനം.
ബെന്നി ആനിക്കാട്, രാജു കുന്നക്കാട്ട്, ജോയി ചുള്ളിയാട്ട്, സാബു ആലുങ്കല്‍, വിന്‍സന്റ് ആന്റണി, തങ്കച്ചന് കവളംമാക്കല്‍, ബാബു മുതുകുന്നേല്‍, സജി കാഞ്ഞിരക്കാട്ട്, ജിന്റോ കാട്ടൂര്‍, ജില്‍സണ്‍ മാത്യു, ജോസ് വെള്ളാപ്പള്ളി, സാബു പറമ്പുകാട്ടില്‍, ബാബു പറമ്പുകാട്ടില്‍, ജെസമ്മ സിബി പാണ്ടിയപ്പള്ളില്‍, റാണി സുനില്‍ മുള്ളന്‍കുഴി, ഷിനി ജോസ് മണിയങ്ങാട്ട്, ലൈസാമ്മ പാലാക്കുന്നേല്‍, ഐറിന് സാബു, എമില്‍ മാത്യു, റിജു എന്നിവരാണ് അഭിനേതാക്കള്‍. ക്രിസ് ബാബു പറമ്പുകാട്ടിലാണ് സാങ്കേതിക സംവിധാനം.