കുടുംബക്കൂട്ടായ്മകളിൽ നിറയുന്നത് ആദിമ ക്രൈസ്തവ സഭയുടെ ചൈതന്യം: മാർ പെരുന്തോട്ടം
1376498
Thursday, December 7, 2023 3:01 AM IST
പാറമ്പുഴ: ആദിമ ക്രൈസ്തവ സഭയുടെ ചൈതന്യം സമൂഹത്തിലേക്ക് പകരുകയാണ് കുടുംബ കൂട്ടായ്മകളുടെ ദൗത്യമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
ചങ്ങനാശേരി അതിരൂപതയിൽ ആദ്യമായി കുടുംബ കൂട്ടായ്മകൾ രൂപീകരിച്ച പാറമ്പുഴ ബേത്ലേഹം ഇടവകയിലെ കുടുംബ കൂട്ടായ്മകളുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോസഫ് പെരുന്തോട്ടം.
ഇടവക വികാരി ഫാ. ജെയിംസ് കുന്നിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി ഫാ. ജൂലിയസ് തീമ്പലങ്ങാട്, കുടുംബ കൂട്ടായ്മകളുടെ ജനറൽ കൺവീനർ സാബു മാത്യു മുക്കുടിയിൽ, സെബാസ്റ്റ്യൻ മണ്ണഞ്ചേരിൽ ട്രസ്റ്റിമാരായ സാബുമോൻ ലൂക്കോസ് കറുകമാലിൽ, ജോർജ് ആണ്ടൂക്കാലാ, കെ.എ. മാത്യു മണിയങ്കേരി കറുകയിൽ, മദർ സുപ്പീരിയർ ജോസ്ലിൻ ജോസ് എസ്എച്ച് എന്നിവർ പ്രസംഗിച്ചു.