വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു
1376342
Wednesday, December 6, 2023 11:45 PM IST
വൈക്കം: സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. വൈക്കം വെള്ളൂർ കരിപ്പാടം പാറയ്ക്കൽ ഹരിലാലാ(58)ണ് മരിച്ചത്. വൈക്കത്തഷ്ടമി ഉത്സവത്തിൽ പങ്കെടുത്തശേഷം ബുധനാഴ്ച പുലർച്ചെ 4.30ന് വീട്ടിലേക്കു മടങ്ങുന്നതിനിടയിൽ ചാലപ്പറമ്പിലെ പെട്രോൾ പമ്പിലേക്ക് സ്കൂട്ടർ തിരിക്കുന്നതിനിടയിൽ പിന്നാലെ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരിലാലിനെ നാട്ടുകാർ ഉടൻ ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 6.30 ഓടെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജീന (റിട്ട. അധ്യാപിക).
മക്കൾ: അനഘ (എംബിബിഎസ് വിദ്യാർഥിനി), നയന. പരേതൻ കരിപ്പാടംപാറയ്ക്കൽ എസ്എൻഡി പി ശാഖായോഗം പ്രസിഡന്റായിരുന്നു. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.