ദിവ്യകാരുണ്യ ധ്യാനവും ദിവ്യകാരുണ്യ പ്രദർശനവും അരുവിത്തുറ പള്ളിയിൽ
1376268
Wednesday, December 6, 2023 10:35 PM IST
അരുവിത്തുറ: അമേരിക്കയിലെ ഫിലാഡൽഫിയ കേന്ദ്രമായിട്ടുള്ള മരിയൻ മിനിട്രി നയിക്കുന്ന ദിവ്യകാരുണ്യ ധ്യാനവും പ്രദർശനവും നാളെയും ഒന്പത്, 10 തീയതികളിലുമായി അരുവിത്തുറ പള്ളിയിൽ രാവിലെ 7.30 മുതൽ വൈകുന്നേരം 7.30 വരെ പള്ളിയുടെ ഹാളിലാണ് ക്രമീകരണം.
ദിവ്യകാരുണ്യ ധ്യാനം ഒൻപതിന്രാവിലെഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് നടത്തപ്പെടുന്നത്. ധ്യാനം നയിക്കുന്നത് ബ്രദർ പി.ഡി. ഡൊമിനിക് (മരിയൻ ടിവി ഫിലാഡൽഫിയ) ആണ്. ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ നേർചകാഴ്ചയും സഭയുടെ ദിവ്യകാരുണ്യ പ്രബോധനങ്ങളും ദിവ്യകാരുണ്യ ഭക്തരായ വിശുദ്ധരെ സംബന്ധിച്ചുള്ള വിവരങ്ങളുമാണ് പ്രദർശനത്തിൽ ഉണ്ടായിരിക്കും.
പ്രവേശനം സൗജന്യമാണെന്ന് വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അറിയിച്ചു. അസി. വികാരിമാരായ ജോസഫ് മൂക്കൻതോട്ടത്തിൽ, ഫാ. ജോയൽ കദളിയിൽ, ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ബിജു കുന്നയ്ക്കാട്ട്, ഫാ. ജോയൽ പണ്ടാരപറമ്പിൽ, കൈക്കാരൻമാരായ തോമസ് കുന്നക്കാട്ട്, ജോസ്കുട്ടി കരോട്ട്പുള്ളോലിൽ പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുന്നിലം, ജനറൽ കൺവീനർ ജോൺസൺ ചെറുവള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.