വിമുക്തി മിഷന് ലഹരിവിരുദ്ധ വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണം
1376267
Wednesday, December 6, 2023 10:35 PM IST
പാലാ: എക്സൈസ് വകുപ്പ് വിമുക്തി മിഷന് ഹൊറൈസണ്‍ മോട്ടോഴ്സുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ വാഹന പ്രചരണജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാവറ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട് അധ്യക്ഷത വഹിച്ചു. ഹൊറൈസണ്‍ മോട്ടോഴ്സ് എച്ച്ആര്‍ മാനേജര്‍ എസ്തര് ജോയിസ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ് തോമസ്, കാരിത്താസ് ആശുപത്രിയിലെ ഡോ. ഷാരോണ്‍ എലിസബത്ത് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം നല്കി.
ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ് ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. സിഎംഐ സ്കൂള്‍ കോര്‍പറേറ്റ് മാനേജര്‍ ഫാ. ബാസ്റ്റിന് മംഗലത്തില്‍, പാലാ നഗരസഭാ കൗണ്‍സിലര്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ഹൊറൈസണ്‍ മോട്ടോഴ്സ് എജിഎം സുനോജ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.