മറിയം ഏറ്റവും ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ ഉടമ
1376265
Wednesday, December 6, 2023 10:35 PM IST
പാലാ: പരിശുദ്ധ മാതാവ് ഏറ്റവും ശ്രേഷ്ഠമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നും അമ്മയോടുള്ള സ്നേഹം കുടുംബങ്ങളില്‍ പ്രകടിപ്പിക്കണമെന്നും അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ പറഞ്ഞു. ജൂബിലിത്തിരുനാളിന്റെ ആറാം ദിനമായ ഇന്നലെ അമലോത്ഭവ കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
അമ്മയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച കുടുംബത്തിന് നല്‍കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.
മക്കള്‍ക്ക് ഇതു പകര്‍ന്നു നല്‍കണം. സ്ത്രീത്വത്തിന്റെ പൂര്‍ണത മറിയത്തിലാണെന്നും സ്ത്രീത്വത്തെ വിലമതിക്കാനുളള വലിയ പരിശ്രമം നമ്മില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.