കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളുകള്‍ക്ക് അവാര്‍ഡുകള്‍
1376264
Wednesday, December 6, 2023 10:35 PM IST
പാലാ: പാലാ രൂപത കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 152 സ്കൂളുകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിവിധ അവാര്‍ഡുകള്‍ കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം പ്രഖ്യാപിച്ചു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ കൃഷിത്തോട്ടം, രചനാമത്സരങ്ങള്‍ എന്നിവയുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ പദ്ധതികളായ സ്കൂള്‍ കൃഷിത്തോട്ടം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയോട് സഹകരിച്ചായിരുന്നു പദ്ധതികള്‍ നടപ്പിലാക്കിയത്. കൃഷിവകുപ്പ്, പാലാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, അഡാര്‍ട്ട് എന്നിവയുടെ പിന്തുണ ലഭിച്ചിരുന്നു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും പ്രത്യേക താത്പര്യമാണ് പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമായതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഒന്‍പതിന് രാവിലെ 9.30ന് കത്തീഡ്രലിലെ ബിഷപ് വയലില്‍ മെമ്മോറിയല്‍ പാരിഷ് ഹാളില്‍ നടത്തുന്ന അധ്യാപക-അനധ്യാപക മഹാസംഗമത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. മൂവായിരത്തോളം അധ്യാപക-അനധ്യാപകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
അക്കാദമിക്ക് കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോണ്‍ കണ്ണന്താനം, ടീച്ചേഴ്സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍, രൂപത പ്രസിഡന്റ് ആമോദ് മാത്യു, സെക്രട്ടറി ജോബെറ്റ് തോമസ്, മധ്യമേഖല പ്രസിഡന്റ് ജോബി കുളത്തറ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി എന്നിങ്ങനെ പല വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടത്തിയത്.
സ്കൂള്‍ ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
എല്‍ പി വിഭാഗത്തില്‍ സെന്റ്് സെബാസ്റ്റ്യന്‍സ് എല്‍പിഎസ് പാതാഴ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
യുപി വിഭാഗത്തില്‍ അറക്കുളം സെന്റ് തോമസ് യുപിഎസ് ഒന്നാം സ്ഥാനവും മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനവും പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി.
സ്കൂൾ കൃഷിത്തോട്ട മത്സരത്തില്‍ എല്‍പിവിഭാഗത്തില്‍ മറ്റക്കര സെന്റ് ആന്റണീസ് എല്‍പിഎസ് ഒന്നാം സ്ഥാനവും രാമപുരം എസ് എച്ച്എല്‍പി എസ് രണ്ടാം സ്ഥാനവും ഭരണങ്ങാനം സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍പിഎസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തില്‍ കരൂര്‍ സെന്റ് ജോസഫ്സ് യുപിഎസ് ഒന്നാം സ്ഥാനവും
മൂലമറ്റം എസ്ജിയുപി എസ് രണ്ടാം സ്ഥാനവും വെള്ളിലാപ്പള്ളി സെന്റ് ജോസഫ്സ് യുപിഎസ് മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹയര്‍ സെക്കന്‍ഡറി
വിഭാഗത്തില്‍ പാലാ
സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളും പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. വിളക്കുമാടം. സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം.
മികച്ച അധ്യാപക കര്‍ഷകരായി സജിമോന്‍ ജോസഫ് സെന്റ് ആന്റണീസ് എല്‍പിഎസ് മറ്റക്കര (എല്‍പി വിഭാഗം), സിസ്റ്റര്‍ ആന്‍സമ്മ സെന്റ് ജോസഫ്സ് യുപിഎസ് കരൂര്‍ (യുപി വിഭാഗം), പി.ജെ. പീറ്റര്‍ സെന്റ് പീറ്റേഴ്സ് എച്ച് എസ് ഇലഞ്ഞി (ഹൈസ്കൂള്‍ വിഭാഗം), നോബി ഡൊമിനി സെന്റ് തോമസ് എച്ച്എസ്എസ് പാലാ (ഹയര്‍സെക്കന്‍ഡറി വിഭാഗം), ജസ്റ്റിന് തോമസ് സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാല്‍ (ഹയര്‍ സെക്കന്‍ഡറി വിഭാഗം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച വിദ്യാര്‍ഥി കര്‍ഷരായി ദേവ് ദേവ് ബാബു സെന്റ് ആന്റണീസ് എല്‍പിഎസ് മറ്റക്കര (എല്‍ പി വിഭാഗം), അനക്സ് ബിജോയ് സെന്റ്് ജോസഫ് യുപിഎസ് വെള്ളിലാപിള്ളി(യു പി വിഭാഗം), അലീന ബിജോയ് ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ ചെമ്മലമറ്റം (ഹൈസ്കൂള്‍ വിഭാഗം), ദീപക് ജോസഫ് സെന്റ് തോമസ് എച്ച്എസ്എസ് പാലാ (ഹയര്‍ സെക്കന്‍ഡറി വിഭാഗം), ബില്‍ബിന്‍ ജോസഫ് സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാല്‍ (ഹയര്‍ സെക്കന്‍ഡറി വിഭാഗം) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പിടിഎയ്ക്കുള്ള ഒന്നാം സ്ഥാനത്തിന് മറ്റക്കര സെന്റ് ആന്റണീസ് എല്‍പിഎസും രണ്ടാം സ്ഥാനത്തിന് രാമപുരം എസ്എച്ച്എല്‍പി എസും തെരഞ്ഞെടുക്കപ്പെട്ടു.
രചനാമത്സരങ്ങള്‍
ഉപന്യാസമത്സരത്തില് എ.ജി ഷിനുമോന്‍, സെന്റ്് മേരീസ് എച്ച്എസ്എസ് അറക്കുളം ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനത്തിന് രശ്മി സേവിയ്, സെന്റ്് ജോസഫ് യുപിഎസ് മലയിഞ്ചിപ്പാറ അര്‍ഹയായി.
കവിതാമത്സരത്തില്‍ ലിന്റമോള് ആന്റണി, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് കടനാട് ഒന്നാം സ്ഥാനം നേടി. ഷിബി തോമസ് സെന്റ് തോമസ് എല്‍പിഎസ് മരങ്ങാട്ടുപിള്ളി രണ്ടാം സ്ഥാനം നേടി.
കഥാമത്സരത്തിന് ജിജോ ജോസഫ് എന്‍ (സെന്റ് മേരീസ് എച്ച്എസ്എസ് കുറവിലങ്ങാട്) ഒന്നാം സ്ഥാനത്തിനും ജെയിംസ് ചൂരനോലി സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് രാമപുരം രണ്ടാം സ്ഥാനത്തിനും അര്‍ഹരായി.