പാപ്പാ കോട്ടയം; ക്രിസ്മസ് വരവറിയിച്ച് ബോൺ നത്താലെ
1376188
Wednesday, December 6, 2023 6:45 AM IST
കോട്ടയം: പ്രത്യേകം തയാറാക്കിയ സാന്താക്ലോസിന്റെ മഞ്ഞുവണ്ടിയിലും വിന്റേജ് കാറിലുമായി പാപ്പാമാർ. പിന്നാലെ വരിവരിയായി ചുവപ്പ് കുപ്പായവും കൂർപ്പൻ തൊപ്പിയും അണിഞ്ഞ് യുവാക്കളും യുവതികളും കുട്ടികളും.
ക്രിസ്മസ് ആഘോഷങ്ങളുടെ വരവറിയിച്ച് മൂവായിരത്തോളം സാന്താമാർ നഗരത്തെ ചുവപ്പിച്ചു. കോട്ടയം ബോണ്‍ നത്താലെയിൽ പങ്കുചേരാനാണ് പാപ്പാമാരുടെ സംഘമെത്തിയത്. പോലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച പാപ്പാ റാലി ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് ഫ്ലാഗ് ഓഫ് ചെയ്തു.
തിരുനക്കര മൈതാനത്തേക്കായിരുന്നു റാലി. റാലിയില്‍ കാരിത്താസ് നഴ്സിംഗ് കോളജ്, കാരിത്താസ് ഫാര്‍മസി കോളജ്, ദര്‍ശന സാംസ്കാരിക കേന്ദ്രം, ബിസിഎം കോളജ്, കെഇ സ്കൂള്‍, ചെത്തിപ്പുഴ നഴ്സിംഗ് കോളജ്, മേരിക്വീന്‍സ് നഴ്സിംഗ് കോളജ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ നഴ്സിംഗ് കോളജ്, സെന്റ് റീത്താസ് നഴ്സിംഗ് കോളജ് നാലുകോടി, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് നഴ്സിംഗ് കോളജ്, സേക്രഡ് ഹാര്‍ട്ട് സ്കൂള്‍, ഗിരിദീപം സ്കൂള്‍, കട്ടച്ചിറ മേരി മൗണ്ട് സ്കൂള്‍, കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍, നല്ലിടയന് പള്ളി, കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ, പേരൂര്‍, നീറിക്കാട് ഇടവകകള്‍, മാന്നാനം കെഇ കോളജ്, എസ്എച്ച് മൗണ്ട് സെമിനാരി, വടവാതൂര്‍ സെമിനാരി, ദര്‍ശന ഇന്റര്‍നാഷണല്‍ സ്കൂള്‍, കോട്ടയം സെന്റ് ആന്‍സ് സ്കൂള്‍ തുടങ്ങി കോട്ടയത്തെ വിവിധ ക്രൈസ്തവ സംഘടനകളും സ്ഥാപനങ്ങളും ഭാഗമായി.
തിരുനക്കര മൈതാനത്തു ചേർന്ന സമ്മേളനത്തില്‍ തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, മോൻസ് ജോസഫ്, സിപിഐ ജില്ലാ സെക്രട്ടറി പി.ബി. ബിനു, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽ കുമാർ, നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, മാത്യു കൊല്ലമലക്കരോട്ട്, കെഇ സ്കൂൾ പ്രിൻസിപ്പൽ ജയിംസ് മുല്ലശേരി, കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത്, ബിസിഎം കോളജ് ബർസാർ ഫാ. ഫിൽമോൻ കളത്ര, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ്, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. കാരിത്താസ് നഴ്സിംഗ് കോളജ്, ചെത്തിപ്പുഴ സെന്റ് തോമസ് നഴ്സിംഗ് കോളജ്, എസ്എച്ച് നഴ്സിംഗ് കോളജ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.