ജില്ലയില്‍ കായികഭാവി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം നടപ്പാക്കും: മന്ത്രി വാസവന്
1376180
Wednesday, December 6, 2023 6:45 AM IST
കോട്ടയം: ജില്ലയില്‍ കായികഭാവി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്. ഇതിന്റെ ഭാഗമായാണ് എംജി സര്‍വകലാശാലയില്‍ 57 കോടി രൂപ മുടക്കി സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മിക്കുന്നത്.
ഇന്‍ഡോര്‍ സ്റ്റേഡിയം, നിരവധി കോര്‍ട്ടുകള്‍, സ്വിമ്മിംഗ് പൂളുകള്‍, യോഗ സെന്ററുകള്‍ എന്നിവയടങ്ങിയതാണ് സ്പോര്‍ട്സ് കോംപ്ലക്സ്. ഭാവിയില്‍ വിവിധയിനം കായികപരിശീലനങ്ങളുടെ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ജില്ലാ സ്പോര്‍ട്സ് സമ്മിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, നഗരസഭാംഗം ഷീജ അനില്‍, കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്മെന്റ് കോര്പറേഷന് ലിമിറ്റഡ് ചെയര്മാന് റെജി സഖറിയ, ദ്രോണാചാര്യ കെ.പി. തോമസ് മാഷ്, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എല്‍. മായാദേവി എന്നിവര്‍ പങ്കെടുത്തു.