ഡബിള്‍ ഡെക്കര്‍ ബസ് പാലായിലും
1375647
Monday, December 4, 2023 12:33 AM IST
പാലാ: വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍ പ്രചരണത്തിന്റെ ഭാഗാമായി ഓടിത്തുടങ്ങിയ കെഎസ്ആർടിസി ഡബിള്‍ ഡക്കര്‍ ബസ് പാലായിലും എത്തി. ശനിയാഴ്ചയാണ് ഡബിള്‍ ഡക്കര്‍ ബസിന്റെ ജില്ലയിലെ പര്യടനം ആരംഭിച്ചത്.
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തോടനുബന്ധിച്ച് വോട്ടെടുപ്പിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുമായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം കോട്ടയം ജില്ലയില്‍ ഡബിള്‍ ഡക്കര്‍ ബസ് ബോധവത്ക്കരണ രജിസ്ട്രേഷന് യാത്ര ഒരുക്കിയത്.
തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആർടിസി മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡെക്കര്‍ സിറ്റി സര്‍വീസ് ബസാണ് തെരഞ്ഞെുപ്പുപ്രക്രിയയുടെ പ്രചരണാര്‍ഥം കോട്ടയം ജില്ലയിലെത്തിച്ചത്. പാലായില്‍ അത്ര പരിചിതമല്ലാത്ത ഈ ഡബിള്‍ ആനവണ്ടി കാഴ്ചക്കാരിലും കൗതുകം ഉളവാക്കി. ഫോട്ടോയും വീഡിയോയും എടുത്ത് പുറകേ കൂടിയവരും ഉണ്ടായിരുന്നു.