കോളജ് അങ്കണത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ച് പൂര്‍വ വിദ്യാര്‍ഥികള്‍
1375265
Saturday, December 2, 2023 3:14 AM IST
കടുത്തുരുത്തി: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെയും സ്മരണക്കായി കോളജ് അങ്കണത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ച് പൂര്‍വ വിദ്യാര്‍ഥികള്‍.
തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന അലൂംനി അസോസിയേഷന് ഫോര്‍ റണ്ണേഴ്സിന്റെ നേതൃത്വത്തിലാണ് കൃഷ്ണശിലയില്‍ നിര്‍മിച്ചിട്ടുള്ള ഗാന്ധിജിയുടെ അര്‍ധകായ പ്രതിമ സ്ഥാപിച്ചത്.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൂര്‍വവിദ്യാര്‍ഥിയുമായ അഡ്വ. ജോര്‍ജ് പൂന്തോട്ടം അനാച്ഛാദനകര്മം നിര്‍വഹിച്ചു. ഫോര്‍ റണ്ണേഴ്സ് പ്രസിഡന്റ് ബി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ആര്. അനിത മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി വി.സി. സന്തോഷ്, അഡ്വ. കെ.ജി. രാജേഷ് കുമാര്‍, ബിനു ചിത്രംപള്ളില്, ഡോ. ബി. പത്മനാഭപിള്ള, ആശ ജി. മോനോന്, മോഹന്‍ ഡി. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.