ചെമ്പിലരയൻ ജലോത്സവ് 19ന്
1375264
Saturday, December 2, 2023 3:14 AM IST
ചെമ്പ്: ചെമ്പ് പഞ്ചായത്തും ചെമ്പിലരയൻ ബോട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ കേരള ചെമ്പിലരയൻ വള്ളംകളിയുടെ ജലോത്സവകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ജലോത്സവ കമ്മിറ്റി ചെയർമാൻ എസ്.ഡി. സുരേഷ് ബാബു ഓഫീസ് ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ കെ.കെ. രമേശൻ അധ്യക്ഷത വഹിച്ചു. 17 നാണ് മുറിഞ്ഞപ്പുഴയാറ്റിൽ ജലോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രമുഖ ടീമുകൾ ജലോത്സവത്തിൽ മാറ്റുരയ്ക്കും. വള്ളങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങി.
യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ലത അനിൽകുമാർ, അമൽരാജ്, സുനിൽകുമാർ മുണ്ടയ്ക്കൽ, ജലോത്സവ കമ്മിറ്റി അംഗങ്ങളായ പി.ഐ. രാജപ്പൻ, എം.എ. അബ്ദുൽ ജലീൽ, ടി.വി. ചന്ദ്രൻ, പി.എൻ. സുകുമാരൻ, സാജിന തുരിഷ്, പീതംബരൻ തുടങ്ങിയവർ സംബന്ധിച്ചു.