ബസിനുള്ളില്‍ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍
1375263
Saturday, December 2, 2023 3:14 AM IST
കടുത്തുരുത്തി: ബസ് യാത്രക്കാരിയായ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി പനയപ്പള്ളി ഭാഗത്ത് ഹൗസ് നമ്പര്‍ 12/16 ല്‍ റിയാസി(41) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഇന്നലെ വൈകുന്നേരം കോട്ടയത്തുനിന്നു വൈറ്റിലയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പെണ്‍കുട്ടിയുടെ നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.