നവകേരള സദസ്; ക്വിസ് മത്സരവുമായി കടുത്തുരുത്തി നിയോജകമണ്ഡലം
1375262
Saturday, December 2, 2023 3:14 AM IST
കടുത്തുരുത്തി: നവകേരള സദസിനോടനുബന്ധിച്ച് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും.
നവകേരളമാണ് വിഷയം. സ്കൂള്‍തല മത്സരം അഞ്ചിനുള്ളില്‍ പൂര്‍ത്തീകരിക്കും. സ്കൂള്‍തല വിജയികള്‍ക്ക് ഡിസംബര്‍ 6,7 തീയതികളിലായി നിയോജകമണ്ഡലതല മത്സരം കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉച്ചയ്ക്ക് രണ്ടിന് സംഘടിപ്പിക്കും.
നിയോജകമണ്ഡലത്തിലെ യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. 9496720822, 9446053471