ഭിന്നശേഷി മാസാചരണത്തിന് തുടക്കമായി
1375261
Saturday, December 2, 2023 3:14 AM IST
കടുത്തുരുത്തി: കുറവിലങ്ങാട് ബിആര്‍സിയുടെ നേതൃത്വത്തിലുള്ള ഭിന്നശേഷി മാസാചരണത്തിന് തുടക്കമായി. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളില്‍ വിളംബര ജാഥയോടെയാണ് പരിപാടിക്കു തുടക്കം കുറിച്ചത്. സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് അങ്കണത്തില്‍നിന്ന് ആരംഭിച്ച വിളംബരജാഥ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത ഫ്ലാഗ് ഓഫ് ചെയ്തു.
യോഗത്തില്‍ പ്രിന്‍സിപ്പൽ സീമ സൈമണ്‍, പ്രധാനാധ്യാപിക സുജ മേരി തോമസ്, ബിപിസി സതീഷ് ജോസഫ്, വി.രാജു, എസ്പിസി പദ്ധതിയുടെ സിപിഒ ജിനോ തോമസ്, ബിആര്‍സിയിലെ അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയിവര്‍ പങ്കെടുത്തു.
സെന്റ് മൈക്കിള്‍സ് എച്ച്എസ്എസിൽനിന്നാരംഭിച്ച് പഞ്ചായത്ത് ഹാളില്‍ അവസാനിച്ച വിളംബരജാഥയില്‍ ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും ബിആര്‍സി അധ്യാപകര്‍ നയിച്ച ഫ്ലാഷ് മോബും ഏറോബിക് ഡാന്‍സും കാണികള്‍ക്ക് വിരുന്നായി. ബിഗ് കാന്‍വാസില്‍ കയ്യൊപ്പ് ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, രശ്മി വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ബിആര്‍സി ട്രെയിനേഴ്സായ വി. ശ്രീരാജ്, എം.ആര്. രാധിക, സിന്ധു, സിആര്‍സി മാരായ ഷീബ, മിനി, ദീപ, രമ്യ, അഭിഷേക്, പ്രസീന, സ്പെഷലിസ്റ്റ് അധ്യാപികയായ മെറീന, സ്പെഷല്‍ എഡ്യൂക്കേറ്റേഴ്സ് സോണിയ, ഗ്രേസി, മോറിസ്, രശ്മി, വിനീത, മേരി, സിനി, ജോഷി, അഞ്ജന, സന്ധ്യ, രമ്യ, രാജി, സജിത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.