വൈക്കത്തഷ്ടമി
1375260
Saturday, December 2, 2023 3:14 AM IST
ആനച്ചമയ പ്രദർശനം
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ആനച്ചമയങ്ങളുടെ പ്രദർശനം ഇന്ന് നടക്കും. അഷ്ടമി ഉത്സവത്തിന് ആവശ്യമായ തലേക്കെട്ട്, മുത്തുക്കുടകൾ, വർണ്ണക്കുടകൾ, കച്ചക്കയർ, കണ്ഠമണി, അരമണി, പാദസ്വരം എന്നിവയുടെ പ്രദർശനം കിഴക്കേ ആനപ്പന്തലിലാണ് നടക്കുക. പാറമേക്കാവ് വിഭാഗം തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന ആനച്ചമയങ്ങളാണ് വൈക്കത്തഷ്ടമിക്ക് ഉപയോഗിക്കുന്നത്.
ആനയൂട്ട്
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്ന് വൈകുന്നേരം നാലിന് ആനയൂട്ട്. 15 ഗജവീരൻമാർ ആനയൂട്ടിൽ പങ്കെടുക്കും. ചിറക്കൽ കാളിദാസൻ, മധുരപ്പുറം കണ്ണൻ, ഈരാറ്റുപേട്ട അയ്യപ്പൻ, തിരുനക്കര ശിവൻ, നന്തിലത്ത് ഗോപാലകൃഷ്ണൻ, പൻമന ശരവണൻ, തോട്ടുചാലിൽ ബോലോ നാഥ്, പോളക്കുളം വിഷ്ണു, വേമ്പനാട് അർജുനൻ, കാഞ്ഞിരക്കാട് ശേഖരൻ , കുളമാക്കിൽ പാർഥ സാരഥി, ആനിക്കാട് സുധീഷ്, വേമ്പനാട് വാസുദേവൻ എന്നീ കരിവീരൻമാർ ആനയൂട്ടിൽ പങ്കെടുക്കും.
ഗജപൂജ
വൈക്കം: പ്രത്യക്ഷ ഗണപതിയെ സങ്കല്പ്പിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന ഗജപൂജയിൽ മൂന്ന് ആനകൾ പങ്കെടുക്കും. തിരുനക്കര ശിവൻ, നന്തിലത്ത് ഗോപാലകൃഷ്ണൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, എന്നീ ഗജവീരൻമാരണ് ഗജപൂജയിൽ പങ്കെടുക്കുന്നത്.
വലിയ കാഴ്ച ശ്രീബലി
വൈക്കം: വൈക്കത്തഷ്ടമിയുടെ വലിയ കാഴ്ച ശ്രീബലി ഇന്ന് വൈകുന്നേരം അഞ്ചിന്. വൈക്കം ക്ഷേത്രത്തിൽ ആദ്യമായി എത്തുന്ന ഗുരുവായൂർ രാജശേഖരൻ വൈക്കത്തപ്പന്റെ തിടമ്പേറ്റും. എഴുന്നള്ളിപ്പിന് പതിനൊന്ന് ഗജവീരൻ മാർ ഉണ്ടാകും.
മേള വിസ്മയം തീർക്കാൻ നൂറിൽപരം കലാകാരൻമാർ
വൈക്കം: അഷ്ടമി ഉത്സവത്തിൽ മേള വിസ്മയം തീർക്കാൻ ഇന്ന് കല്ലൂർ രാമൻകൂട്ടിയുടെ നേതൃത്വത്തിൽ നൂറിൽ പരം കലാകാരൻമാർ. വൈക്കം ക്ഷേത്ര കലാപീഠത്തിന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന കാഴ്ചശ്രീ ബലിക്കാണ് ഇവർ പഞ്ചാരി മേളം ഒരുക്കുന്നത്.
ക്ഷേത്രത്തിൽ ഇന്ന്
വൈക്കം: വൈക്കത്തഷ്ടമി ഒൻപതാം ഉത്സവ ദിനമായ ഇന്ന് രാവിലെ 7.20ന് സംഗീത സദസ്, എട്ടിന് ഗജപൂജ, എട്ടു മുതൽ 10.40 വരെ സംഗീതസദസ്. 12നും 12.30നു സംഗീത സദസ്, 1.30നു തിരുവാതിര, 2.30ന് സംഗീതസദസ്, മൂന്നിനും 3.40നും തിരുവാതിര, വൈകുന്നേരം നാലിന് ആനയൂട്ട്, 4.30ന് കാഴ്ചശ്രീബലി, 5.20ന് വീണ കച്ചേരി, 8.20ന് സംഗീതസദസ്, 9.20നും 10നും 10.30 നും ഭരതനാട്യം, തുടർന്ന് കഥകളി ബകവധം സുഭദ്ര ഹരണം, കിരാതം വെളുപ്പിന് അഞ്ചിന് വിളക്ക്, തെക്കുംചേരിമേൽ എഴുന്നള്ളിപ്പ്.