നഷ്ടപരിഹാരം നല്‍കണം
1375259
Saturday, December 2, 2023 3:14 AM IST
വൈക്കം: ഉപഭോക്താവിന് ബില്ല് നല്‍കാത്തതിന് വൈക്കം മരിയാ ഫര്‍ണിച്ചര്‍ സ്ഥാപന ഉടമ നഷ്ടപരിഹാരവും പിഴയും നല്കാന് ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു. വൈക്കം ചെമ്പ് മംഗലത്ത് ജോര്‍ജ് വര്‍ഗീസ് മരിയ ഫര്‍ണീച്ചര്‍ ഉടമയ്ക്കെതിരേ ബില്ല് നല്‍കാത്തതിനെതിരേയും കിടക്കകമ്പനി വാഗ്ദാനം ചെയ്യുന്ന വാറണ്ടി നഷ്ടപ്പെടുമെന്നും ആരോപിച്ച് നല്കിയ പരാതിയിലാണ് നടപടി.
5,000 രൂപ നഷ്ടപരിഹാരം നല്‍കാനും 5,000 രൂപ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്റെ നിയമസഹായ ഫണ്ടിലേക്ക് ഒടുക്കാനും ഉത്തരവായി. ഉപഭോക്തൃസംരക്ഷണനിയമപ്രകാരം ഉത്പന്നത്തിന്റെ ഗുണനിലവാരവും അളവും വിലയും അറിയാനുള്ള അവകാശം ഉപഭോക്താവിന് ഉണ്ടെന്നും വിറ്റ ഉത്പന്നത്തിന്റെ വിലയും വിശദവിവരങ്ങളും കാണിച്ചുള്ള ബില്‍ നല്‍കാത്തത് വഴി ഈ അവകാശം നിഷേധിച്ചെന്നും അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന് വിലയിരുത്തി.
ബില്‍ നല്‍കാത്തതുവഴി മരിയാ ഫര്‍ണിച്ചര്‍ നിയമവിരുദ്ധമായ അനുചിത വ്യാപാരനയം പിന്തുടര്ന്നെന്നും കമ്മീഷന് കണ്ടെത്തി. 30 ദിവസത്തിനകം പരാതിക്കാരന് ബില്ലും നഷ്ടപരിഹാര തുകയും നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാര തുകയ്ക്ക് ഒമ്പത് ശതമാനം പലിശകൂടി നല്‍കണമെന്നും കമ്മീഷന് ഉത്തരവായി.