ലോക മണ്ണ് ദിനാഘോഷം അഞ്ചിന് മീനടത്ത്
1375255
Saturday, December 2, 2023 3:02 AM IST
മീനടം: മണ്ണ് പര്യവേക്ഷണ ഓഫീസിന്റെയും മീനടം പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം അഞ്ചിന് മീനടത്ത് നടക്കും. മീനടം സെന്റ് ഇഗ്നാത്തിയോസ് പള്ളി ഹാളില്‍ രാവിലെ 10ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചന് കിഴക്കേടം അധ്യക്ഷത വഹിക്കും.
സോയില്‍ സര്‍വേ ഓഫീസര്‍ നിത്യചന്ദ്ര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു വിശ്വന്, പഞ്ചായത്തംഗങ്ങളായ റജി ചാക്കോ, പി.എം. സ്കറിയ, ലീന്‍ മാത്യു, റജിന പ്രവീണ്‍, പ്രസാദ് നാരായണന്, എബി ജോര്‍ജ്, അര്ജുന് മോഹന്‍, മഞ്ജു ബിജു, രമണി ശശിധരന്, ലാലി വര്‍ഗീസ്, സിന്ധു, സോയില്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്ദു ഭാസ്കര്‍, കോട്ടയം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. പ്രീതാ പോള്‍, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എസ്. വിനോദ്, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റെജിമോള്‍ തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലെന്‍സി തോമസ് എന്നിവര്‍ പ്രസംഗിക്കും.