ലോക എയ്ഡ്സ് ദിനാചരണം നടത്തി
1375254
Saturday, December 2, 2023 3:02 AM IST
മാന്നാനം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മാന്നാനം കെഇ കോളജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന്, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, മാന്നാനം കെഇ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഐസണ്‍ വി. വഞ്ചിപ്പുരക്കല്‍, കോളജ് ബര്‍സാര്‍ ഫാ. ബിജു തോമസ്, സോഷ്യല്‍ വര്‍ക്ക് ഫാക്കല്‍റ്റി ആന്‍ സ്റ്റാന്‍ലി, വിഹാന് സിഎസ്സി കോ-ഓര്‍ഡിനേറ്റര്‍ ജിജി തോമസ്, ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. ബി.കെ പ്രസീദ, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.
ഗാന്ധിനഗര്‍ എസ്എംഇ കോളജിലെയും മാന്നാനം കെഇ കോളജിലെയും വിദ്യാര്‍ഥികളും ബോധവത്കരണ കലാപരിപാടികള്‍ അവതരിപ്പിച്ചു.