നവകേരള സദസ്: അതിരമ്പുഴ പഞ്ചായത്ത് തുക വിനിയോഗിക്കില്ല
1375253
Saturday, December 2, 2023 3:02 AM IST
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ ഒട്ടേറെ റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്താനും മറ്റ് വികസ പ്രവർത്തനങ്ങൾക്കും പണമില്ലാത്ത സാഹചര്യത്തിൽ നവകേരള സദസിന് ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് 50,000 രൂപ ചെലവഴിക്കാൻ പാടില്ലെന്ന് യുഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിയുടെ തീരുമാനം. തദ്ദേശ വകുപ്പ് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കമ്മിറ്റി വിലയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് അംഗങ്ങളായ ഹരി പ്രകാശ്, ജോസ് അമ്പലക്കുളം, ഫസീന സുധീർ, ജയിംസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.