ഗ്രാമീണ ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു
1375252
Saturday, December 2, 2023 3:02 AM IST
കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും (ബിഇഎഫ്ഐ) നേതൃത്വത്തിൽ ഗ്രാമീണ ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കുന്നു.
കോട്ടയം റീജണൽ ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധ പ്രകടനവും ധർണയും ബിഇഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു ഉദ്ഘാടനം ചെയ്യും. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, 29 ഒഎടിഡി മാർക്ക് അനുകൂലമായ കോടതി വിധി നടപ്പിലാക്കുക, കൃത്യമായ ഒഴിവുകൾ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.