വയോധികയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നയാൾ പിടിയിൽ
1375251
Saturday, December 2, 2023 3:02 AM IST
വാകത്താനം: വയോധികയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ചാക്കചേരി റോണി കുര്യന് (കുര്യന് ജേക്കബ് -44) നെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വീട്ടില്‍ ഇയാള്‍ കഴിഞ്ഞദിവസം അതിക്രമിച്ചുകയറി ഇവരെ ഉപദ്രവിച്ചതിന് ശേഷം മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.