അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി ചിങ്ങവനത്തെല്ലാം പഴയപടി
1375249
Saturday, December 2, 2023 3:02 AM IST
ചിങ്ങവനം: സിഗ്നൽ ലൈറ്റുകളും ഡിവൈഡറും നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് ജലരേഖയായി. അപകടം പതിയിരിക്കുന്ന ഗോമതിക്കവലയിലെ ഡിവൈഡര്‍, ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍, ചന്തക്കവലയിലെ സിഗ്നല്‍ ലൈറ്റ് ഇവയൊക്കെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി.
എംസി റോഡ് വികസനവുമായി ബന്ധപ്പെടുത്തി കെഎസ്ടിപി ഗോമതിക്കവലയില്‍ സ്ഥാപിച്ച ഡിവൈഡറും സിഗ്നല്‍ ലൈറ്റുകളും അപര്യാപ്തമാണെന്ന് നിര്‍മാണഘട്ടത്തില്‍ തന്നെ നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ അധികൃര്‍ നിര്‍മാണവുമായി മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കകം തന്നെ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി മറിഞ്ഞ് പരിക്കേൽക്കുന്നവരുടെ എണ്ണം ഉയരാന്‍ തുടങ്ങി.വാഹനങ്ങള്‍ കയറിയിറങ്ങി ഡിവൈഡര്‍ തകരുകയും ചെയ്തു.
ഇതിനോടകം തന്നെ സിഗ്നല്‍ലൈറ്റുകളും കണ്ണടച്ചു. ചന്തക്കവലയില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞ സിഗ്നല്‍ ലൈറ്റുകളുടെയും ആംബുലന്‍സിന്റെയും സ്ഥിതി ഇതുതന്നെയാണ്. എത്രയും വേഗം ഇവിടെ സുരക്ഷിത സംവിധാനങ്ങളൊരുക്കി അപകട കുരുക്കില്‍നിന്നു ജനങ്ങളെ രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.