മാലിന്യം തള്ളിയവർക്കെതിരേ നടപടി സ്വീകരിച്ചു
1375079
Friday, December 1, 2023 11:51 PM IST
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗത്ത് മാലിന്യം തള്ളിയവർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കുന്നുംഭാഗം ഗവൺമെന്റ് സ്കൂൾ - പൈനുങ്കൽപടി റോഡിലാണ് നാല് ചാക്കുകളിലായി മാലിന്യം തള്ളിയത്.
വാർഡ് മെംബർ ആന്റണി മാർട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാർ മാലിന്യം പരിശോധിക്കുകയും മാലിന്യത്തിൽനിന്നു നിക്ഷേപിച്ചവരുടെ അഡ്രസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊൻകുന്നം പോലീസിൽ പരാതി കൊടുക്കുകയുമായിരുന്നു.
തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ചിറക്കടവ് പഞ്ചായത്ത് അധികാരികൾ ഇവർക്ക് 10,000 രൂപ പിഴയും ഈടാക്കി.
ഇതിന് മുന്പും കുന്നുംഭാഗത്ത് നിരവധി തവണ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളിയിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും വാർഡ് മെംബർ ആന്റണി മാർട്ടിൻ പറഞ്ഞു.