ഡിഇഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
1375077
Friday, December 1, 2023 11:51 PM IST
കാഞ്ഞിരപ്പള്ളി: പൊൻകുന്നം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിടവും പ്രവേശന കവാടവും ധ്രുത ഗതിയിൽ പൊളിച്ച് പണിയുന്നതിനെതിരേ യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഇഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ മാർച്ച് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.എസ്. ഷിനാസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നിബു ഷൗക്കത്ത്, രാഹുൽ മറിയപ്പള്ളി, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി അസീബ് സൈനുദ്ദീൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജയകുമാർ കുറിഞ്ഞിയിൽ, ബിജു പത്യാല, ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ, കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം ദിലീപ് ചന്ദ്രൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സനു ബാബു, ജോജൻ ജോസഫ്, റോബിറ്റ് മാത്യു, അഖിൽ പാഴൂർ തുടങ്ങിയവർ പ്രസംഗിച്ചു.