കാലാവസ്ഥാ വ്യതിയാനം: റബര്‍ ഉത്പാദനത്തില്‍ കുറവുണ്ടായേക്കും
1374932
Friday, December 1, 2023 6:53 AM IST
കോട്ടയം: കാലവര്‍ഷം കുറഞ്ഞതും താപനിലയിലെ വ്യതിയാനവും റബര്‍ ഉത്പാദനത്തില്‍ ഗണ്യമായ കുറവു വരുത്തിയേക്കും. കേരളത്തില്‍ ഒരു ലക്ഷം ടണ്ണിന്റെ കുറവുണ്ടാകുമെന്നാണ് സൂചന. കാലവര്‍ഷം അനുകൂലമാകേണ്ട് ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ മുടങ്ങി. ഈ സീസണില്‍ ഉത്പാദനം നന്നേ കുറവായിരുന്നു. ഓഗസ്റ്റില്‍ തുടങ്ങിയ മഴ നവംബറിലും പിന്മാറിയിട്ടില്ല.
ഇനിയുള്ള മൂന്നു മാസങ്ങളില്‍ താപനില അതിവേഗം ഉയരുമെന്നാണ് നിരീക്ഷണം. ആ നിലയില്‍ മുന്‍വര്‍ഷത്തെ ഉത്പാദനത്തിനുള്ള സാധ്യത കുറവാണ്. ഇക്കൊല്ലം ശരാശരി റബര്‍ വില 135 രൂപയില്‍ താഴെയായിരുന്നതിനാല്‍ 30 ശതമാനം തോട്ടങ്ങളിലും ടാപ്പിംഗ് മുടങ്ങി. വിലസ്ഥിരതാ പദ്ധതിയിലേക്കുള്ള തുക വിനിയോഗം വൈകിയതും കര്‍ഷകർ ടാപ്പിംഗില്‍നിന്ന് പിന്മാറാന് കാരണമായി. വിദേശ വില അല്പം മെച്ചപ്പെട്ട സാഹചര്യത്തിലും ആഭ്യന്തര വിലയില്‍ കാര്യമായ വര്‍ധനവില്ല.