യുഡിഎഫിന്റെ കുറ്റവിചാരണ സദസ് : ജില്ലാതല ഉദ്ഘാടനം നാളെ ഏറ്റുമാനൂരിൽ
1374931
Friday, December 1, 2023 6:53 AM IST
കോട്ടയം: യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുറ്റവിചാരണ സദസിന്റെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞു മൂന്നിന് ഏറ്റുമാനൂരില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനസദസിനുശേഷം ജില്ലയിലെ മറ്റ് നിയോജകമണ്ഡലങ്ങളിലും കുറ്റവിചാരണസദസ് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് ഭാരവഹികള്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനസദസിന്റെ പേരില്‍ ധൂര്‍ത്തും പൊള്ളത്തരങ്ങളുമാണ് നടക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടം വിശദീകരിക്കാന്‍ യാത്രസംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും പിണറായി സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും സാമ്പത്തിക തകര്‍ച്ചയും അക്രമവും സ്ത്രീ പീഡനങ്ങളും ജനങ്ങളുടെ മുന്പില് വിശദീകരിക്കാനാണ് കുറ്റവിചാരണ സദസ് നടത്തുന്നത്.
കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് ജനകീയ വിചാരണ സദസ് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിക്കും. മാത്യു കുഴല്നാടന് എംഎല്‍എ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ കുറ്റപത്രം അവതരിപ്പിച്ച് മുഖ്യപ്രസംഗം നടത്തും. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, ചാണ്ടി ഉമ്മന്‍, നേതാക്കളായ കെ.സി. ജോസഫ്, ജോയി ഏബ്രാഹം, ജോസഫ് വാഴക്കന്, കെഡിപി രക്ഷാധികാരി സുള്‍ഫിക്കര്‍ മയൂരി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായില്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്, നേതാക്കളായ ടി.സി. അരുണ്‍, ടി.ആര്. മദന്‍ലാല്‍, തമ്പി ചന്ദ്രന്, ടോമി വേദഗിരി, നീണ്ടൂര്‍ പ്രകാശ്, പ്രിന്‍സ് ലൂക്കോസ്, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളില്‍, ജി. ഗോപകുമാര്‍, ജയ്സണ്‍ ജോസഫ്, ജെറോയി പൊന്നാറ്റില്‍, ബിനു ചെങ്ങളം, സോബിന്‍ തെക്കേടം, അബ്ദുള്‍ സമദ്, ടോമി പുളിമാന്തുണ്ടം തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍, കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ജൊറോയി പൊന്നാറ്റില്‍, ബിനു ചെങ്ങളം, സോബിന്‍ തെക്കേടം, പി.എം. സലിം, സാജു എം. ഫിലിപ്പ്, ടി.ആര്. മധന്‍ലാല്‍, ടോമി വേദഗിരി എന്നിവര്‍ പങ്കെടുത്തു.