ഗിരിദീപത്തിന് സെന്റ് ആൻസ് ട്രോഫി
1374929
Friday, December 1, 2023 6:53 AM IST
കുര്യനാട്: സെന്റ് ആൻസ് സ്കൂൾ സംഘടിപ്പിച്ച സെന്റ് ആൻസ് ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി.
ഫൈനലിൽ കുര്യനാട് ടീമിനെ പരാജയപ്പെടുത്തി 2023ൽ 5-ാമത്തെ ടൂർണമെന്റിലും ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഗിരിദീപം ടീമിലെ സിദ്ധാർഥ് അരിക്കലിനെ തെരഞ്ഞെടുത്തു. സിഎംഐ കോട്ടയം പ്രോവിൻസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോർപറേറ്റ് മാനേജർ ഫാ. ജസ്റ്റിൻ മംഗലത്തിൽ സിഎംഐ ട്രോഫി സമ്മാനിച്ചു.