കൃഷി നശിപ്പിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം: കര്‍ഷക കോണ്‍ഗ്രസ്
1374926
Friday, December 1, 2023 6:53 AM IST
കൂരോപ്പട: കടുത്ത പ്രതിസദ്ധികളെ അതിജീവിച്ചു കൃഷി ചെയ്തു വിളവെടുപ്പ് പ്രതിക്ഷിച്ചിരിക്കുന്ന കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടി ഉണ്ടാകണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ്. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. മുന്‍പും പാട്ടത്തിനു കൃഷി ചെയ്യുന്ന കര്‍ഷകരുടെ കൃഷികള്‍ ജില്ലയില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
കര്‍ഷകരോടുള്ള ഇത്തരം അതിക്രമങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ നടപടികളുമായി കര്‍ഷക കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും എബി ഐപ്പ് പറഞ്ഞു.