ജനകീയ പദ്ധതി മേളയും ആധാര്‍ ക്യാമ്പും തുടങ്ങി
1374922
Friday, December 1, 2023 6:53 AM IST
കടുത്തുരുത്തി: തലയോലപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാര്‍ഡിന്റെയും ഭാരതിയ തപാല്‍ വകുപ്പ് വൈക്കം സബ് ഡിവിഷന്റെയും നേതൃത്വത്തില്‍ ജനകീയ പദ്ധതി മേളയും ആധാര്‍ ക്യാമ്പും തുടങ്ങി. പൊതി വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ജനകീയ പദ്ധതി മേളയും ആധാര്‍ ക്യാമ്പും നാളെ സമാപിക്കും. പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന മേള വൈക്കം താലൂക്കില്‍ ആദ്യമായാണ് നടത്തുന്നത്.
പഞ്ചായത്തുനിവാസികള്ക്ക് ക്യാമ്പില്‍ പങ്കെടുത്ത് പോസ്റ്റ് ഓഫീസ് അക്കൗണ്ട്, ഇന്‍ഷ്വറന്‍സ്, മറ്റു നിക്ഷേപ പദ്ധതികള്‍, ആധാര്‍ പുതുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മേളയിലൂടെ നടത്താനാകും. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഷാജിമോള്‍ ജനകീയ പദ്ധതിമേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സജിമോന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വൈക്കം സബ് ഡിവിഷന് പോസ്റ്റ് ഇന്‍സ്പെക്ടര്‍ പി. സുധീപ് വിഷയാവതരണം നടത്തും.
ഐപിപിബി കോട്ടയം മാനേജര്‍ നിധിന് പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ വര്‍ഗീസ്, ലല്ലിമോന് ഫിലിപ്പ്, ഹനിജ ബിജുമോന്, തലയോലപ്പറമ്പ് പോസ്റ്റ്മാസ്റ്റര്‍ ലീന, ദിവ്യ പ്രദീപ്, ഗിരിജ രാഘവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.