കൊതവറ പള്ളിയിൽ തിരുനാളിന് കൊടിയേറി
1374921
Friday, December 1, 2023 6:53 AM IST
കൊതവറ: കൊതവറ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ദർശനത്തിരുനാളിനു കൊടിയേറി. വൈക്കം സെന്റ് ജോസഫ് ഫൊറോന വികാരി റവ.ഡോ. ബർക്ക്മാൻസ് കൊടയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്. കൊതവറ പള്ളി വികാരി ഫാ. റെജു കണ്ണമ്പുഴ, ഫാ. മനോജ്, ഫാ. റോണി തോട്ടത്തിൽ, ഫാ. ബിജു തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു.
ഇന്ന് രാവിലെ ആറിന് വിശുദ്ധ കുർബാന.
വൈകുന്നേരം 5.30ന് പൊതുആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം ഫാ. സേവ്യർ ആവള്ളി. നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന ഫാ. ജോസഫ് കണ്ടത്തിച്ചിറ. സന്ദേശം -ഫാ. വർഗീസ് തൊട്ടിയിൽ. തിരുനാൾ ദിനമായ മൂന്നിന് രാവിലെ ആറു മുതൽ 10വരെ തുടർച്ചയായി വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന ഫാ. അഖിൽ അപ്പാടൻ. സന്ദേശം ഫാ. ജോഷി പുതുശേരി. തുടർന്ന് തിരുനാൾ പ്രദക്ഷിണം. നാലിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, പരേതർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾ. ഡിസംബർ 10ന് എട്ടാമിടം.