ആനയൂട്ടിൽ 15 ഗജവീരന്മാർ
1374920
Friday, December 1, 2023 6:53 AM IST
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ചുള്ള ആനയൂട്ട് ഒന്പതാം ഉത്സവ ദിനമായ നാളെ നടക്കും. നാളെ വൈകുന്നേരം നാലിനു നടക്കുന്ന ആനയൂട്ടിൽ തലപ്പൊക്കമേറിയ 15 ഗജവീരന്മാർ പങ്കെടുക്കും.
ചിറയ്ക്കൽ കാളിദാസൻ, മധുരപ്പുറം കണ്ണൻ, ഈരാറ്റുപേട്ട അയ്യപ്പൻ, തിരുനക്കര ശിവൻ, നന്തിലത്തു ഗോപാലകൃഷ്ണൻ, പന്മന ശരവണൻ, തോട്ടുചാലിൽ ബോലോനാഥ്, പോളക്കുളം വിഷ്ണു, വേമ്പനാട് അർജുനൻ, കാഞ്ഞിരക്കാട് ശേഖരൻ, കുളമാക്കിൽ പാർത്ഥ സാരഥി, ആനിക്കാട് സുധീഷ്, വേമ്പനാട് വാസുദേവൻ എന്നി കരിവീരൻമാർ ആനയൂട്ടിൽ പങ്കെടുക്കും. ക്ഷേത്രത്തിലെ ആനപ്പന്തലിന് സമീപമാണ് ആനയൂട്ട്.
ചോറ്, കരിപ്പട്ടി, പയർ, മഞ്ഞൾ, ഉപ്പ്, എള്ള്, കരിമ്പ്, ശർക്കര, തണ്ണി മത്തൻ, പഴം തുടങ്ങിയവ ചേർത്താണ് ആനയൂട്ടിനാവശ്യമായ വിഭവം ഒരുക്കുന്നത്.