യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത്് കമ്മിറ്റി ബഹിഷ്കരിച്ചു
1374919
Friday, December 1, 2023 6:53 AM IST
പെരുവ: നവകേരള സദസിനായി പഞ്ചായത്ത് ഫണ്ടില്‍നിന്ന് 50,000 രൂപ അനുവദിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ മുളക്കുളം പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചു. സാധാരണക്കാര്‍ക്ക് കിട്ടേണ്ട ക്ഷേമ പെന്‍ഷനുകളും സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ലഭിക്കാത്തതുള്‍പ്പെടെയുള്ള കാര്യങ്ങളും സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കവേ ആര്‍ഭാടം കാട്ടുന്നതിനായി നടത്തുന്ന നവകേരള സദസിന് തുക അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. എല്‍ഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്.
തുക നല്‍കാനുള്ള തീരുമാനത്തിനെതിരേ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ യുഡിഎഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ബിജെപിയുടെ പഞ്ചായത്തംഗം യോഗത്തില്‍ പങ്കെടുക്കാതിരുന്നത് സിപിഎം - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണെന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജെസി കുര്യന് ആരോപിച്ചു. യുഡിഎഫ് അംഗമായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ജോസഫ്, എ.കെ. ഗോപാലന്, ഷിജി കുര്യന്, അനിത സണ്ണി, എന്‍.എ. ആലീസ്, പോള്‍സണ്‍ ആനക്കുഴിയില്‍ എന്നീ അംഗങ്ങളാണ് യോഗം ബഹിഷ്കരിച്ചത്.