വലിയപാലത്തിന്റെ നടപ്പാതയുടെ വശങ്ങളിലെ കാട് വെട്ടിത്തെളിച്ചു വൃത്തിയാക്കി
1374918
Friday, December 1, 2023 6:53 AM IST
കടുത്തുരുത്തി: കടുത്തുരുത്തി വലിയപാലത്തിന്റെ നടപ്പാതയുടെ ഇരുവശത്തുമുണ്ടായിരുന്ന കാട് വെട്ടിത്തെളിച്ചു വൃത്തിയാക്കി.
ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കടുത്തുരുത്തി മേഖലയും കടുത്തുരുത്തി പഞ്ചായത്ത് പത്താംവാര്‍ഡിലെ ഹരിത കര്‍മസേനാംഗങ്ങളും തൊഴിലുറപ്പ് അംഗങ്ങളും സംയുക്തമായിട്ടാണ് ശുചീകരണം നടത്തിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, മേഖലാ പ്രസിഡന്റ് ബിനീഷ് പോള്‍, സംസ്ഥാന കമ്മിറ്റിയംഗം എ.വി. അജയ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷൈമോന്‍ വൈക്കം, ഷാജു കടുത്തുരുത്തി, ഹരികൃഷ്ണന്, മോഹന്‍ദാസ് എന്നിവരും ഹരിത കര്‍മസേനാംഗങ്ങളായ ലൗസി സ്റ്റീഫന്‍, ത്രേസ്യാമ്മ തങ്കച്ചന്, ആശാവര്‍ക്കര്‍ തങ്കമ്മ ഇമ്മാനുവേല്‍, ജെഎച്ച്ഐ സി.കെ. ജോഷി എന്നിവരുടെ നേതൃത്വത്തില്‍ പാലത്തിന്റെ ഇരുവശങ്ങളിലെയും നടപ്പാതവൃത്തിയാക്കി.