പാറേല്‍ പള്ളി തിരുനാളിന് ഇന്നു കൊടിയേറും
1374915
Friday, December 1, 2023 6:53 AM IST
ചങ്ങനാശേരി: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പാറേല്‍ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാളിന് ഇന്ന് കൊടിയേറും.
രാവിലെ 5.30നും 7.15നും 11.30നും വിശുദ്ധകുര്‍ബാന. ഫാ. ജേക്കബ് അത്തിക്കുളം, ഫാ. തോമസ് കല്ലുകളം, ഫാ. മാത്യു മുളങ്ങാശേരി എന്നിവർ കാർമികത്വം വഹിക്കും.
വൈകുന്നേരം 3.45ന് ഇടവകയിലെ 12 വാര്‍ഡുകളില്‍നിന്നു ജപമാല പ്രദക്ഷിണമായി വിശ്വാസികള്‍ പള്ളിയിലെത്തും. നാലിന് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് 4.05 ന് മധ്യസ്ഥ പ്രാര്‍ഥന, 4.15ന് വചന പ്രഘോഷണം റവ.ഡോ. ആന്റണി തട്ടാശേരി.
4.30ന് കുറിച്ചി പള്ളിയില്‍നിന്നുള്ള വിശ്വാസികള്‍ തീര്‍ഥാടനമായി പാറേല്‍ പള്ളിയിലെത്തും. അഞ്ചിന് വിശുദ്ധ കുര്‍ബാന -റവ.ഡോ. തോമസ് ആര്യങ്കാല. ആറിന് ജപമാല പ്രദക്ഷിണം.